Connect with us

Kerala

ഹാദിയ കേസ്; വനിതാ കമ്മീഷന്‍ സുപ്രീം കോടതിയിലേക്ക്

Published

|

Last Updated

കൊച്ചി: ഹാദിയ വീട്ടുതടങ്കലില്‍ അവകാശലംഘനം നേടുന്നുവെന്ന പരാതിയെ തുടര്‍ന്ന് വനിതാ കമ്മീഷന്‍ സുപ്രീം കോടതിയിലേക്ക്. ഹാദിയയെയും കുടുംബത്തെയും സന്ദര്‍ശിച്ച് വസ്തുതാപരമായ കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള അംഗീകാരം തേടുമെന്നും വനിതാ കമ്മീഷന്‍ ജോസഫൈന്‍ വ്യക്തമാക്കി.

സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കമ്മീഷന് അധികാരമുണ്ട്. മതം മാറ്റം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇടപെടല്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് വനിതാ കമ്മീഷന്റെ നീക്കം.
ഹാദിയയെയും കുടുംബത്തെയും സമീപിച്ച് വസ്തുതാപരമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അനുമതി വേണമെന്നും വനിതാ കമ്മീഷന്‍ സുപ്രീം കോടതിയോട് ആവശ്യപ്പെടും. കോടതിയില്‍ നിന്ന് നിര്‍ദേശം കിട്ടിയ ശേഷമായിരിക്കും സന്ദര്‍ശനമെന്നാണ് ജോസഫൈന്‍ വ്യക്തമാക്കിയത്. ഹാദിയ വീട്ടു തടങ്കലിലാണെന്നും പറഞ്ഞ് നിരവധി പരാതികള്‍ വനിത കമ്മീഷന് ലഭിച്ചിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പടെയുള്ളവര്‍ക്ക് വീട്ടിലക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയായിരുന്നു വനിതാ കമ്മീഷന്റെ ഇടപെടലുണ്ടായത്്. ഇപ്പോള്‍ ഹൊക്കോടതിയുടെ നിര്‍ദേശ പ്രകാരം ഹാദിയ വൈക്കത്തെ സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. വീടിന് പൊലീസ് സംരക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്