പാക്കിസ്ഥാന്‍ ഭീകര രാഷ്ട്രമാണെന്ന് സുഷമ സ്വരാജ്

Posted on: September 23, 2017 9:37 pm | Last updated: September 24, 2017 at 11:59 am

ന്യൂഡല്‍ഹി: പാകിസ്താന്‍ ഭീകര രാഷ്ട്രമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. തീവ്രവാദം ലോകം നേരിടുന്ന പ്രധാന ഭീഷണിയാണ്. ഇന്ത്യ ദാരിദ്ര്യത്തിനെതിരെ പോരാടുന്നു. എന്നാല്‍, അയല്‍ രാജ്യങ്ങള്‍ തങ്ങള്‍ക്കെതിരെ പോരാടുകയാണെന്നും സുഷമസ്വരാജ് പറഞ്ഞു. യു.എന്‍ പൊതുസഭയില്‍ സംസാരിക്കുകയായിരുന്നു വിദേശകാര്യമന്ത്രി.

സൗഹൃദം സ്ഥാപിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങളെ പാകിസ്താന്‍ ഇല്ലാതാക്കി. ഇന്ത്യയുമായി നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കാന്‍ അയല്‍ രാജ്യം ശ്രമിക്കുകയാണെന്നും സുഷമ പറഞ്ഞു.