മെക്‌സിക്കോയില്‍ വീണ്ടും 6.1 രേഖപ്പെടുത്തിയ ഭൂകമ്പം

Posted on: September 23, 2017 8:22 pm | Last updated: September 23, 2017 at 8:22 pm

മെക്‌സിക്കോ സിറ്റി: നഗരത്തെ പിടിച്ചുകുലുക്കി വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കൈലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനമാണ് മെക്‌സിക്കോയില്‍ സംഭവിച്ചത്. ഇതോടെ നാന്നൂറോളം പേര്‍ ഭൂകമ്പത്താല്‍ ഈ മാസം മരണപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഭൂകമ്പത്തെ തുടര്‍ന്ന് നിരവധി കെട്ടിടങ്ങള്‍ തകരുകയും അനവധി  പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായും പറയുന്നു.