വികസനം രാജ്യത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമെന്ന് പ്രധാനമന്ത്രി

Posted on: September 22, 2017 8:23 pm | Last updated: September 22, 2017 at 8:23 pm

വാരണാസി: രാജ്യത്ത് നിലനില്‍ക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും വികസനത്തിലൂടെ പരിഹാരം കാണാമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ശരിയായ ദിശയിലാണ് മുന്നേറുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം മണ്ഡലമായ വാരണാസിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നമ്മുടെ രാജ്യത്തിന്റെ വികസനം പാവപ്പെട്ടവരേയും മാധ്യവര്‍ഗത്തെയും കൂടി ഉള്‍പ്പെടുത്തിയാണ്. വാരണാസി മണ്ഡലത്തില്‍ 1000 കോടിയുടെ പദ്ധതികളാണ് മോദി പ്രഖ്യാപിച്ചത്. പദ്ധതിക്കായി തറക്കല്ലിടല്‍ മാത്രമല്ല ആ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത ഏക സര്‍ക്കാരാണ് തങ്ങളുടേതെന്നും മോദി അവകാശപ്പെട്ടു