പുരാതന ഇന്ത്യയില്‍ ദുര്‍ഗാദേവി പ്രതിരോധമന്ത്രിയും ലക്ഷമി ധനകാര്യമന്ത്രിയുമായിരുന്നു: ഉപരാഷ്ട്രപതി

Posted on: September 22, 2017 6:23 pm | Last updated: September 22, 2017 at 11:16 pm

ന്യൂഡല്‍ഹി: ദുര്‍ഗാ ദേവിയെ പുരതാന ഇന്ത്യയിലെ പ്രതിരോധ മന്ത്രിയായും ലക്ഷ്മിയെ ധനകാര്യമന്ത്രിയായും പരിചയപ്പെടുത്തി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മൊഹാലിയില്‍ ഇന്ത്യന്‍ സ്‌കൂള്‍ ബിസിനസ് ലീഡര്‍ഷിപ്പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ടാണ് നായിഡു ദേവതകളെ പരമാര്‍ശിച്ചത്. നമ്മുടെ പൈതൃകത്തില്‍ അഭിമാനിക്കണമെന്നും മാതൃഭാഷ അറിയുന്നവരോട് മറ്റുള്ള ഭാഷയില്‍ സംസാരിക്കരുതെന്നും നായിഡു വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു.

രാമരാജ്യം എല്ലായ്‌പ്പോഴും നമ്മുടെ ചരിത്രത്തിലെ മഹത്തായ കാലഘട്ടമാണ്. എന്നാല്‍ ഇപ്പോള്‍ അതിനെകുറിച്ച് സംസാരിക്കുന്നത് വര്‍ഗീയ ദൃഷ്ടിയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.