National
അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയുടെ ആത്മഹത്യ; ടീച്ചര്‍ക്കും സ്‌കൂള്‍ മാനേജ്‌മെന്റിനുമെതിരെ കേസ്

ലക്‌നോ: അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനും അധ്യാപികക്കുമെതിരെ പോലീസ് കേസെടുത്തു. ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂര്‍ സെന്റ് ആന്റണീസ് കോണ്‍വെന്റ് സ്‌കൂള്‍ വിദ്യാര്‍ഥി നവനീത് പ്രകാശ് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് നടപടി. അധ്യാപികക്കെതിരെയും സ്‌കൂളിനെതിരെയും മാതാപിതാക്കള്‍ നല്‍കിയിരുന്നു.
അധ്യാപികയുടെ ക്രൂരമായ ശിക്ഷയെ തുടര്‍ന്ന് ബുധനാഴ്ചയാണ് നവനീത് ആത്മഹത്യ ചെയ്തത്. മൂന്ന് മണിക്കൂറോളം അധ്യാപിക തന്നെ ബഞ്ചിന് മുകളില്‍ കയറ്റി നിര്‍ത്തിയതായും തന്നോട് മോശമായി പെരുമാറിയെന്നും കുട്ടി ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇനിയാരെയും ഇതുപോലെ ക്രൂരമായി ശിക്ഷിക്കരുതെന്ന് ടീച്ചറോട് പറയൂ എന്നും നവനീത് ആത്മഹത്യാ കുറിപ്പില്‍ എഴുതി. സ്‌കൂളില്‍ പരീക്ഷ എഴുതാന്‍ പോയി തിരിച്ചെത്തിയ കുട്ടി അസ്വസ്ഥനായിരുന്നു. പിന്നീട് വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു.