വേങ്ങര ഉപതിരഞ്ഞെടുപ്പ്: എന്‍ഡിഎ കണ്‍വെന്‍ഷനില്‍ ബിഡിജെഎസ് പങ്കെടുക്കില്ല

Posted on: September 22, 2017 10:30 am | Last updated: September 22, 2017 at 12:19 pm

മലപ്പുറം: വേങ്ങരയില്‍ നടക്കുന്ന എന്‍ഡിഎ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ബിഡിജെഎസ് പങ്കെടുക്കില്ല. കണ്‍വെന്‍ഷനില്‍ പങ്കെടുക്കേണ്ടെന്ന് ബിഡിജെഎസ് ജില്ലാ ഘടകത്തിന് സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കി. എന്‍ഡിഎയില്‍ നിന്ന് നിരന്തരം അവഗണന നേരിടുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ബിഡിജെഎസ് നേതൃത്വം പറയുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കേണ്ടെന്ന് നിര്‍ദേശമുണ്ടെന്ന് ബിഡിജെഎസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ദാസന്‍ കോട്ടക്കല്‍ ഒരു ചാനലിനോട് പറഞ്ഞു.

ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് നടക്കുന്ന എന്‍ഡിഎ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരാണ് ഉദ്ഘാടനം ചെയ്യുന്നത്. ബിഡിജെഎസ് വിട്ടുനില്‍ക്കുന്ന കാര്യം അറിയിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എംടി രമേശ് പറഞ്ഞു.