ശൈഖ് റാശിദിന്റെ വിയോഗ സ്മരണയില്‍ കണ്ണീരുണങ്ങാതെ ശൈഖ് ഹംദാന്‍

Posted on: September 21, 2017 10:36 pm | Last updated: September 21, 2017 at 10:36 pm

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ മകന്‍ ശൈഖ് റാശിദ് നിര്യാതനായിട്ട് രണ്ടു വര്‍ഷം. 2015 സെപതം. 19 നാണ് ഹൃദയാഘാതം മൂലം ശൈഖ് റാശിദ് നിര്യാതനായത്.

സഹോദരന്റെ ഓര്‍മകള്‍ പുതുക്കി ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം നിരവധി ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. ശൈഖ് റാശിദിന് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്. റാശിദിന്റെ മരണം എന്റെ കനത്ത ദുഃഖങ്ങളില്‍ ഒന്നാണ്. ‘എന്റെ ആര്‍ദ്രമായ കണ്ണുകള്‍ റാശിദിനെ ബഹുമാനത്തോടെ കാണുന്നു. ശൈഖ് ഹംദാന്‍ കുറിച്ചിട്ടു.

മികച്ച കായികതാരമായിരുന്ന ശൈഖ് റാശിദ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. 2005വരെ ദുബൈ സ്‌പോര്‍ട്‌സ് ആന്‍ഡ് കള്‍ചറല്‍ ക്ലബ് അധ്യക്ഷനായിരുന്നു. കുതിരയോട്ടത്തില്‍ രാജ്യന്തരതലത്തില്‍ മികവ് തെളിയിച്ചിട്ടുണ്ട്.