Connect with us

Gulf

ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ സുല്‍ത്താന്‍ അല്‍ ഖാസിമികേരളം സന്ദര്‍ശിക്കുമ്പോള്‍

Published

|

Last Updated

ദുബൈ :ഷാര്‍ജ ഭരണാധികാരിയും യു എ ഇ പരമോന്നത സമിതി അംഗവുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കേരളം സന്ദര്‍ശിക്കുന്നതിനു  അന്തിമ രൂപമായി. തിരുവനന്തപുരം ,കൊച്ചി എന്നിവടങ്ങളിലാണ് സന്ദര്‍ശനം.

കോഴിക്കോട് സന്ദര്‍ശനം ഇത്തവണ ഉണ്ടാവില്ല .കാലാവസ്ഥയും മറ്റും പ്രതികൂല ഘടകങ്ങളായി. കോഴിക്കോട് സര്‍വകലാശാല ഡിലിറ്റ് സമര്‍പ്പണം 25 തിങ്കള്‍ ഉച്ചയോടെ രാജ്ഭവനില്‍ നടക്കുമെന്നാണ് അറിയിപ്പ്. എന്നിരുന്നാലും യു എ ഇ യിലെയും കേരളത്തിലെയും മലയാളികള്‍ വലിയ ആവേശത്തിലാണ്.ആദ്യമായാണ് ഗള്‍ഫിലെ ഒരു ഭരണാധികാരി കേരളത്തില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ യു എ ഇ യിലെത്തിയപ്പോള്‍ ശൈഖ് സുല്‍ത്താനെ സന്ദര്‍ശിച്ചു കേരളത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. പിണറായി വിജയനെ ശൈഖ് സുല്‍ത്താന്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. അതിന്റെ സന്തോഷം പിണറായി വിജയന്‍ ഷാര്‍ജയിലെ പൊതുയോഗത്തിലും മറ്റും പരസ്യമായിപ്രകടിപ്പിച്ചിരുന്നു.

ലോക പ്രശസ്തമായ ഷാര്‍ജ പുസ്തകമേളയില്‍ കേരളത്തിന് വലിയ പ്രാധാന്യം ലഭിക്കുന്ന സാഹചര്യവും നിലവിലുണ്ട്. നിരവധി പുസ്തകങ്ങളുടെ കര്‍ത്താവാണ് ശൈഖ് സുല്‍ത്താന്‍. ശൈഖിന്റെ, ദി വൈറ്റ് ശൈഖ് എന്ന പുസ്തകം അടക്കം ചില ഗ്രന്ഥങ്ങള്‍ മലയാളത്തില്‍ ലഭ്യമാണ്. 1971 -72 കാലത്ത് ശൈഖ് യു എ ഇ വിദ്യാഭ്യാസ മന്ത്രിയായി .1972 ല്‍ ഷാര്‍ജ ഭരണാധികാരിയായി. ഷാര്‍ജയെ അറബ് മേഖലയുടെ സാംസ്‌കാരിക തലസ്ഥാനമാക്കി മാറ്റിയത് ശൈഖ് സുല്‍ത്താനാണ്. കേംബ്രിഡ്ജ് ,കെയ്‌റോ തുടങ്ങിയ സര്‍വകലാശാലകളില്‍ നിന്ന് അംഗീകാരം ലഭിച്ചിട്ടുണ്ട് .
അതുകൊണ്ടു തന്നെ  സാംസ്‌കാരികമായും പ്രാധാന്യം അര്‍ഹിക്കുന്ന സന്ദര്‍ശനമാണിത്. ശൈഖ് ഡോ: സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ പരിപാടികള്‍

24, ഞായറാഴ്ച രാവിലെ 10 മണിക്ക് ഷാര്‍ജയില്‍ നിന്നും പുറപ്പെട്ട് ഉച്ചക്ക് ശേഷം 3 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്നു
25, തിങ്കളാഴ്ചരാവിലെ 10.30 – കേരള മന്ത്രിസഭാംഗങ്ങളുമായി സെക്രട്ടറിയേറ്റില്‍ കൂടിക്കാഴ്ച. തുടര്‍ന്ന് രാജ്ഭവനില്‍ വെച്ച് ഗവര്‍ണറുമായി കൂടിക്കാഴ്ച. ഭരണാധികാരിയുടെ ബഹുമാനാര്‍ത്ഥം ഗവര്‍ണറുടെ ഉച്ചവിരുന്ന്വൈകീട്ട് 6.30 – ഹോട്ടല്‍ ലീലയില്‍ വെച്ച് കേരളത്തിന്റെ തനതു കലാരൂപങ്ങളുള്‍പ്പെടുന്ന സാംസ്‌കാരിക പ്രദര്‍ശനം

26, ചൊവ്വാഴ്ചരാവിലെ 10 മണി – മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസില്‍ വെച്ച്  ചായ സല്‍ക്കാര കൂടിക്കാഴ്ച. തുടര്‍ന്ന് മുഖ്യമന്ത്രിയൊടൊപ്പം ഡോക്ടറേറ്റ് സ്വീകരിക്കുന്നതിനായി രാജ് ഭവനിലേക്ക്
27, ബുധനാഴ്ച കുടുംബ സുഹൃത്തും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസുഫലിയുടെ ക്ഷണം സ്വീകരിച്ച്  കൊച്ചിയില്‍  ഒരു ദിവസത്തെ  സ്വകാര്യ സന്ദര്‍ശനം. വൈകീട്ട് മടക്കംഷാര്‍ജ ഭരണാധികാരിയുടെ ഔദ്യോഗിക പ്രതിനിധി സംഘത്തിലുള്ളവര്‍1. ചെയര്‍മാന്‍, ഷാര്‍ജ മീഡിയ കോര്‍പറേഷന്‍, ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ്2. ഷാര്‍ജ റൂളേഴ്‌സ് കോര്‍ട്ട് ചെയര്‍മാന്‍ ശൈഖ് സാലം ബിന്‍ അബ്ദുല്‍ റഹ്മാന്‍, 3.ഷാര്‍ജ പെട്രോളിയം കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ശൈഖ് ഫാഹിം അല്‍ ഖാസിമി, 4. ഷാര്‍ജ കള്‍ച്ചര്‍ അതോറിട്ടി ചെയര്‍മാന്‍, അബ്ദുള്ള അല്‍ ഒവൈസ്, 5. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍, എം എ യൂസുഫലി,  6. ഷാര്‍ജ ഭരണാധികാരിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഉമര്‍ സൈദ് മുഹമ്മദ്, 7. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ: വൈ. എ റഹീം. കേരളത്തില്‍ സുല്‍ത്താനെ സന്ദര്‍ശിക്കാന്‍ നിരവധി വാണിജ്യ സാംസ്‌കാരിക നായകര്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest