ഒറ്റക്കെട്ടായ് മുന്നോട്ട്

Posted on: September 20, 2017 4:39 pm | Last updated: September 20, 2017 at 4:39 pm

ദുബൈ: ഗവണ്‍മെന്റ് ആക്‌സിലറേറ്റേഴ്‌സ് ആന്‍ഡ് ദുബൈ മോഡല്‍ സെന്ററര്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശി ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ സംയുക്തമായി സന്ദര്‍ശിച്ചു. ഒറ്റ സംഘമായി ഭാവിയിലേക്ക് കുതിക്കുമെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്തു.

ഞങ്ങളുടെ സേവനം ലോകത്തിലെ ഏറ്റവും മികച്ചതാകണം. മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാ പുതിയ സാമഗ്രികളും ഉപയോഗപ്പെടുത്തും .-ശൈഖ് മുഹമ്മദ് അറിയിച്ചു