ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബര്‍ ആദ്യവാരം സമര്‍പ്പിക്കും

Posted on: September 20, 2017 11:44 am | Last updated: September 20, 2017 at 7:50 pm
SHARE

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബര്‍ ഏഴിന് മുമ്പ് സമര്‍പ്പിക്കും. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. ജൂലൈ പത്തിന് അറസ്റ്റ് ചെയ്യപ്പെട്ട ദിലീപിന് 90 ദിവസം കഴിഞ്ഞാല്‍ സ്വാഭാവിക ജാമ്യം ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഇക്കാര്യം മുന്‍കൂട്ടി കണ്ടാണ് പോലീസിന്റെ നീക്കം.

ഗൂഢാലോചന, കൂട്ടമാനഭംഗം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താകും പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുക. ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. നടിയെ ആക്രമിച്ച കേസില്‍ ഏപ്രില്‍ ഏഴിനാണ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. പള്‍സര്‍ സുനിയെ മുഖ്യപ്രതിയാക്കിയായിരുന്നു കുറ്റപത്രം.

LEAVE A REPLY

Please enter your comment!
Please enter your name here