Connect with us

Gulf

ഒറ്റപ്പെട്ട പെണ്‍കുട്ടിയെ രക്ഷിച്ചത് അഞ്ചു മിനുട്ടുകൊണ്ട്

Published

|

Last Updated

ദുബൈ: അടഞ്ഞ മുറിയില്‍ ഒറ്റപ്പെട്ട പെണ്‍കുട്ടിയെ അല്‍ ഐന്‍ പോലിസ് രക്ഷിച്ചത് വെറും അഞ്ച് മിനുട്ട് കൊണ്ട്. വീട്ടിലെ ആര്‍ക്കും വാതില്‍ തുറക്കാന്‍ സാധിക്കാതിരുന്നതോടെയാണ് കുട്ടിയുടെ പിതാവ് 999 ലേക്ക് വിളിച്ചത്. ഉടനെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തികുട്ടിയെ മിനുറ്റുകള്‍ക്കകം രക്ഷപ്പെടുത്തി. അപകടം ഉണ്ടായാല്‍ ആശുപത്രിയില്‍കൊണ്ടുപോകുന്നതിനായി ആംബുലന്‍സും എത്തിയിരുന്നു.

14 വയസ്സുകാരിയായ നൗറീന്‍ എന്ന പെണ്‍കുട്ടിയാണ് രാവിലെ സ്‌കൂളില്‍ പോകാന്‍ ഒരുങ്ങുന്നതിനിടെ അടച്ച വാതില്‍ തുറക്കാനാകാതെ വിഷമിച്ചത്. അപകടം ഉണ്ടാകാനുള്ള സാഹചര്യം ഇല്ലെങ്കിലും വാതില്‍ തുറക്കാന്‍ പറ്റാതായപ്പോള്‍ പിതാവ് ബശീര്‍ കൊട്ടോത്ത് പോലിസിനെ വിളിക്കുകയായിരുന്നു. വിവരമറിയിച്ച് അഞ്ചുമിനിട്ടിനകം മെഡിക്കല്‍ ഉദ്യോഗസ്ഥരും പിന്നാലെ പോലിസ് ഉദ്യോഗസ്ഥരും എത്തിയെന്നാണ് ബശീര്‍ പറയുന്നത്. വാതില്‍ കുത്തിത്തുറന്നാണ് പൊലിസ് പെണ്‍കുട്ടിയെ പുറത്തെത്തിച്ചത്.

 

 

Latest