രണ്ട് മാസത്തിനകം പുതിയ തൊഴില്‍ നയം കൊണ്ടുവരുമെന്ന് ടി.പി രാമകൃഷ്ണന്‍

Posted on: September 19, 2017 5:07 pm | Last updated: September 19, 2017 at 5:07 pm

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് മാസത്തിനകം പുതിയ തൊഴില്‍ നയം കൊണ്ടുവരുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍.തോട്ടം മേഖലയില്‍ ആവശ്യമായ പരിഷ്‌ക്കരണം നടത്തുമെന്നും മന്ത്രി അറിയിച്ചു.
മിനിമം വേതനം 18000 രൂപയാക്കുമെന്നും എണ്‍പത് മേഖലകളില്‍ മിനിമം വേതനം നടപ്പാക്കും.
സംസ്ഥാനത്ത് ആരോഗ്യകരമായ തൊഴില്‍ സംസ്‌ക്കാരം രൂപപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി ടി പി രാമകൃഷ്ണന്‍ ഉറപ്പു നല്‍കി.

വീടില്ലാത്ത തോട്ടം തൊഴിലാളിക്ക് വീട് നിര്‍മ്മാണത്തിന് സര്‍ക്കാര്‍ സഹായം നല്‍കും. ബാലവേല വിരുദ്ധ സംസ്ഥാനം കേരളം ഉടന്‍ മാറുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.