എംബിബിഎസ് പ്രവേശനം ലഭിച്ചില്ല; ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

Posted on: September 19, 2017 3:39 pm | Last updated: September 19, 2017 at 3:39 pm

ഹൈദരാബാദ്: തുടര്‍ച്ചയായി മൂന്ന് തവണ ശ്രമിച്ചിട്ടും എംബിബിഎസ് പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് തീ കൊളുത്തി കൊലപ്പെടുത്തി. ഹൈദരാബാദ് റോക്ക് ടൗണ്‍ കോളനിയിലെ എല്‍ബി നഗറിലെ വീട്ടില്‍ വെച്ചാണ് സംഭവം. ഇരുപത്തിയഞ്ചുകാരിയായ ഹരിക കുമാറാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവും സോഫ്റ്റ്‌വെയര്‍ എന്‍ജീനീയറുമായ ഋഷി കപൂറിനെയും മാതാപിതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.

മൂന്നാം തവണയും മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഹരിക പരാജയപ്പെട്ടിരുന്നു. എന്നാല്‍, സ്വകാര്യ കോളജില്‍ ബിഡിഎസിന് പ്രവേശനം ലഭിക്കുകയും ചെയ്തു. മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് ഹരികയെ ഇയാള്‍ പീഡിപ്പിക്കുകയും വിവാഹ മോചനം ആവശ്യപ്പെടുകയും ചെയ്തു. പ്രവേശന പരീക്ഷയില്‍ സീറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് ഹരിക ആത്മഹത്യ ചെയ്‌തെന്ന് ഋഷി കുമാര്‍ ഹരികയുടെ അമ്മയെ ഫോണില്‍ വിളിച്ചുപറയുകയായിരുന്നു. എന്നാല്‍, പോലീസ് അന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു.