കനത്ത മഴ: മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Posted on: September 18, 2017 7:21 pm | Last updated: September 18, 2017 at 7:21 pm

തിരുവനന്തപുരം: കനത്തെ മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ(ചൊവ്വാഴ്ച)ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.

മണ്ണാര്‍ക്കാട്, കുട്ടനാട്,കാര്‍ത്തികപ്പള്ളി എന്നീ താലൂക്കുകളിലാണ് അവധി. മണ്ണാര്‍ക്കാട് താലൂക്കില്‍ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്കാണ് അവധി.