Connect with us

National

വാട്‌സാപ് സന്ദേശങ്ങള്‍ ആധികാരികത ഉറപ്പാക്കാതെ പ്രചരിപ്പിക്കരുതെന്ന് രാജ്‌നാഥ് സിങ്

Published

|

Last Updated

ഡല്‍ഹി: വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ ആധികാരികത പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാതെ പ്രചരിപ്പിക്കരുതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. വാസ്തവ വിരുദ്ധമായ സന്ദേശങ്ങളും സാമൂഹ്യ വിരുദ്ധ ഘടകങ്ങളുള്ളവയും മറ്റുള്ളവരിലേക്ക് എത്താതെ നിയന്ത്രിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ദില്ലിയില്‍ ഇന്റലിജന്‍സിന്റെ പ്രത്യേക വിഭാഗം ശാസ്ത്ര സീമ ബല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്.

സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ക്കും മറ്റും യാതൊരു വിധത്തിലുമുള്ള അടിസ്ഥാനവുമുണ്ടായിരിക്കണമെന്നില്ല. അവ പൂര്‍ണ്ണമായും തെറ്റായിരിക്കാം. എന്നാല്‍ ഇതിനെ പൂര്‍ണ്ണമായും വിശ്വാസത്തിലെടുക്കുന്നവരുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന വാര്‍ത്തകളെ വിശ്വാസത്തിലെടുക്കുകയോ അവ സമൂഹത്തിന് ദോഷമാകുന്ന വിധത്തില്‍ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും രാജ്‌നാഥ് സിങ് ഇന്റലിജന്‍സ് വിഭാഗത്തിലെ ജവാന്മാരോട് പറഞ്ഞു

Latest