നിയമസഭക്കകത്ത് പ്രാവീണ്യം തെളിയിച്ച വ്യക്തിയാണ് കെ.എന്‍.എ ഖാദറെന്ന് പികെ ഫിറോസ്

Posted on: September 18, 2017 5:33 pm | Last updated: September 18, 2017 at 5:33 pm

കോഴിക്കോട്: നിയമസഭക്കകത്ത് പ്രാവീണ്യം തെളിയിച്ച വ്യക്തിയാണ് അഡ്വ. കെ.എന്‍.എ ഖാദറെന്ന് യൂത്ത് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ്.

പ്രതിപക്ഷ നിരയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഖാദര്‍ സാഹിബിന്റെ നിയമസഭാ പ്രവേശനം സഹായകരമാകുമെന്ന് ഉറപ്പാണെന്നും പികെ ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.

പി.കെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എന്ത് കൊണ്ട് ഇദ്ധേഹത്തെ മത്സരിപ്പിച്ചില്ല എന്ന് പാർട്ടി നേതൃത്വത്തോട് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി പരിഭവം പറഞ്ഞതിന് ഞാൻ സാക്ഷിയാണ്. നിയമസഭക്കകത്ത് അത്രയേറെ പ്രാവീണ്യം തെളിയിച്ച വ്യക്തിയാണ് അഡ്വ. കെ.എൻ.എ ഖാദർ. പ്രതിപക്ഷ നിരയെ കൂടുതൽ ശക്തിപ്പെടുത്താൻ ഖാദർ സാഹിബിന്റെ നിയമസഭാ പ്രവേശനം സഹായകരമാകും എന്നുറപ്പാണ്.

വിജയാശംസകൾ