Connect with us

National

റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക്‌ പാക് ഭീകര സംഘടനകളുമായി ബന്ധമെന്ന് കേന്ദ്ര സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക്‌ പാക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. റോഹിംഗ്യന്‍ അഭയാര്‍ഥികളെ ഇന്ത്യയില്‍ നിന്ന് ഒഴിപ്പിക്കണമെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ വ്യക്തമാക്കി. 2012ല്‍ തുടങ്ങിയ നുഴഞ്ഞുകയറ്റത്തില്‍ 40,000 പേര്‍ രാജ്യത്തെത്തി. മ്യാന്‍മാര്‍, പശ്ചിമബംഗാള്‍, ത്രിപുര എന്നിവ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ ഇന്ത്യയില്‍ തുടരുന്നത് രാജ്യസുരക്ഷക്ക് ഭീഷണിയാണ്. ചില റോഹ്യംഗ്യക്കാര്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. ഇവര്‍ ഹവാല വഴിയാണ് പണം സ്വരൂപിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

അതേസമയം, റോഹിംഗ്യന്‍ വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്റെ വിശദീകരണം തേടണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍, മനുഷ്യാവകാശ കമ്മീഷനെ കേസില്‍ ഉടപെടുത്തേണ്ടെന്നുകോടതി നിലപാട് സ്വീകരിച്ചു. ഹരജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി ഒക്ടോബര്‍ മൂന്നിലേക്ക് നീട്ടി

 

Latest