Connect with us

Kasargod

തകര്‍ന്ന റോഡ് സ്വന്തം ചെലവില്‍ നന്നാക്കി എന്നത് പൊള്ളയായ അവകാശവാദം: യൂത്ത്‌ലീഗ്

Published

|

Last Updated

ബദിയടുക്ക: ചെര്‍ക്കള-കല്ലടുക്ക റോഡില്‍ ബദിയഡുക്ക മുതല്‍ ഉക്കിനടുക്ക വരെയുള്ള സ്ഥലങ്ങളില്‍ സ്വന്തം ചിലവിലാണ് റോഡുകള്‍ നന്നാക്കിയത് എന്ന ചിലരുടെ അവകാശവാദം ആരാന്റെ ഗര്‍ഭത്തിന്റെ പിതൃത്വം ഏറ്റെടുത്തുകൊണ്ടുള്ള എട്ടുകാലി മമ്മുഞ്ഞിയുടെ അവകാശവാദത്തിന് തുല്യമായിരിക്കുകയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് ബദിയടുക്ക ടൗണ്‍ കമ്മിറ്റി നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ബദിയടുക്ക സെക്ഷന്‍ പിഡബ്ല്യുഡി ഓഫീസിലും റോഡ് റിപ്പയര്‍ ചെയ്യാന്‍ കരാറെടുത്ത കരാറുകാരനോടും യൂത്ത്‌ലീഗ് നേതാക്കള്‍ അന്വേഷിച്ചപ്പോള്‍ കരാറുകാരനാണ് റോഡ് നന്നാക്കിയത് എന്നും ജെ സി ബി വാടക ഉള്‍പ്പടെ റോഡ് നന്നാക്കിയതിന്റെ മുഴുവന്‍ ചെലവും വഹിച്ചത് എന്നുമുള്ള വസ്തുത മനസ്സിലാക്കാനായത്.
സ്വന്തം പണം കൊണ്ടാണ് റോഡ് നന്നാക്കിയത് എന്ന് അവകാശം പറയുന്നവരുടെ ലക്ഷ്യം ബസ് മുതലാളിമാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും പണം പിരിവെടുത്ത് കീശയില്‍ ആക്കാനുള്ള അടവാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.

 

Latest