വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ പി.പി. ബഷീര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും

Posted on: September 17, 2017 4:43 pm | Last updated: September 17, 2017 at 10:46 pm

തിരുവനന്തപുരം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ പി.പി. ബഷീര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. തിരുവനന്തപുരത്തുചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷമാണ് പ്രഖ്യാപനം. തിരൂരങ്ങാടി ഏരിയാ കമ്മിറ്റി അംഗമാണ് അഭിഭാഷകന്‍ കൂടിയായ പി.പി.ബഷീര്‍. തിരൂരിലാണ് പ്രാക്ടീസ് ചെയ്യുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ വേങ്ങരയില്‍ മത്സരിച്ച ബഷീര്‍ 38,057 വോട്ടുകള്‍ക്കാണു തോറ്റത്. ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗമാണ്. എആര്‍ പഞ്ചായത്ത് മുന്‍ അംഗവും. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി മുന്‍ അംഗവുമാണ്. ശനിയാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി, മണ്ഡലം കമ്മിറ്റി യോഗങ്ങളില്‍ ബഷീറിന്റെ പേരിനാണു മുന്‍തൂക്കം കിട്ടിയത്