Connect with us

Kerala

ബാല വിവാഹം; യുവാവിനെതിരെ പോലീസ് കേസെടുത്തു

Published

|

Last Updated

പത്തനാപുരം: ബാലവിവാഹത്തിനു പത്തനാപുരം പോലീസ് കേസെടുത്തു. ചെമ്പനരുവി മുള്ളുമല സ്വദേശിനിയായ പതിനാലുകാരിയെ ബന്ധുകൂടിയായ പാടം കിഴക്കേ വെള്ളംതെറ്റി ഗിരിജന്‍ കോളനി നിവാസി രാജേഷ് (24) വിവാഹം കഴിച്ചതാണ് കേസിനാസ്പദമായ സംഭവം.

കഴിഞ്ഞ ജൂലൈ 12നാണ് വിവാഹം നടന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ശിപാര്‍ശപ്രകാരമാണ് പോലീസ് നടപടി. സംശയംതോന്നിയ നാട്ടുകാര്‍ അലിമുക്ക് വാര്‍ഡ് അംഗത്തിന്റെ സഹായത്തോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു.

അലിമുക്ക് വാര്‍ഡ് അംഗം തിരുവനന്തപുരം ചൈല്‍ഡ് ലൈന്‍ ഓഫിസില്‍ പരാതിനല്‍കിയതിനെ തുടര്‍ന്ന് കൊല്ലം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്നാണ് പത്തനാപുരം പൊലീസില്‍ വിവരമറിയിച്ചത്.പോക്‌സോ നിയമപ്രകാരവും ശൈശവവിവാഹ നിരോധന നിയമപ്രകാരവുമാണ് കേസെടുത്തത്. രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Latest