Connect with us

Kerala

നടി ആക്രമിക്കപ്പെട്ട കേസ്: അന്വേഷണത്തില്‍ സര്‍ക്കാറിന് താത്പര്യമില്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍

Published

|

Last Updated

ന്യൂഡല്‍ഹി: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം മനപ്പൂര്‍വം വൈകിപ്പിക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം. അന്വേഷണത്തിന്റെ വിശദാംശങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയോട് ചോദിച്ചപ്പോള്‍ മറുപടി നല്‍കിയില്ല.

സര്‍ക്കാറിന് അന്വേഷണത്തില്‍ താത്പര്യമില്ല. രാഷ്ട്രീയ ലക്ഷ്യങ്ങളാണ് അന്വേഷണം വൈകിപ്പിക്കാന്‍ കാരണമെന്നാണ് മനസ്സിലാക്കുന്നത്. അന്വേഷണം നീളുന്നതില്‍ കേരള മുഖ്യമന്ത്രിയോടും ഡിജിപിയോടും എസ്പിയോടും വിശദീകരണം തേടുമെന്നും അവര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest