Connect with us

International

നാസയുടെ കാസിനി ദൗത്യം അവസാനിപ്പിച്ചു

Published

|

Last Updated

കാലിഫോര്‍ണിയ: ശനി ഗൃഹത്തെ കുറിച്ച് പഠനം നടത്തിയിരുന്ന നാസയുടെ കാസിനി ദൗത്യം അവസാനിപ്പിച്ചു.. 20 വര്‍ഷം നീണ്ട ദൗത്യത്തിനാണ് സെപ്റ്റംബര്‍ 15ന് അവസാനിപ്പിച്ചത്.
കാസിനി ദൗത്യത്തിനു അന്ത്യം കുറിക്കുന്നതിനു മുമ്പ് പേടകത്തിലെ കാമറ പകര്‍ത്തിയ അവസാനത്തെ ചിത്രം കണ്‍ട്രോളിങ് സെന്ററായ കാലിഫോര്‍ണിയയിലെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിക്ക് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യം ശനിയുടെ ഉപരിതലത്തിന്റെതാണ്. ഈ ദൗത്യം അവസാനിപ്പിച്ച വിവരം നാസ തന്നെയാണ് ട്വീറ്റിലൂടെ അറിയിച്ചത്.

1997ല്‍ വിക്ഷേപിച്ച കാസിനി പേടകം 2004ലാണ് രണ്ടാമത്തെ വലിപ്പമേറിയ ഗ്രഹമായ ശനിയിലെത്തിയത്. ശനിയുടെയും അതിന്റെ ഉപഗ്രഹങ്ങളുടെയും 4,53,000 ചിത്രങ്ങള്‍ പകര്‍ത്തിയ കാസിനി 4.9 ലക്ഷം കോടി മൈല്‍ സഞ്ചരിച്ചു. നാസ, യൂറോപ്യന്‍, ഇറ്റാലിയന്‍ ബഹിരാകാശ ഏജന്‍സികള്‍ അടക്കം 27 രാജ്യങ്ങള്‍ കാസിനി ബഹിരാകാശ ദൗത്യത്തില്‍ പങ്കാളികളായി. ഉപഗ്രഹത്തിന്റെ വിക്ഷേപണത്തിന് മുമ്പും ശേഷവുമായി കാസിനി ദൗത്യത്തിന്റെ വിജയത്തിനായി ശാസ്ത്രജ്ഞന്മാരടക്കം 1500ലധികം പേരാണ് പ്രവര്‍ത്തിച്ചത്.
ശനിയുടെ ഉപഗ്രഹമായ ടൈറ്റനിലെ ദ്രവീകൃത മീഥൈന്‍, ജലം എന്നിവയുടെ സാന്നിധ്യത്തെ കുറിച്ചുള്ള പഠനമാണ് കാസിനി നടത്തിയത്.

പ്രവര്‍ത്തന രഹിതമായ ഉപഗ്രഹം ശ്യൂനാകാശത്ത് വെച്ച് കത്തിയെരിഞ്ഞ് ഇല്ലാതാകുമെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.

Latest