തലസ്ഥാനത്ത് കോണ്‍ഗ്രസ് നേതാവിനെ വീടുകയറി ആക്രമിച്ച് കൈയും കാലും തല്ലിയൊടിച്ചു

Posted on: September 15, 2017 11:57 am | Last updated: September 15, 2017 at 11:57 am

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാവിനെ വീടുകയറി ആക്രമിച്ച് കൈയും കാലും തല്ലിയൊടിച്ചു. കോണ്‍ഗ്രസ് മാറനല്ലൂര്‍ മണ്ഡലം കമ്മിറ്റി സെക്രട്ടറി ഊരൂട്ടമ്പലം സ്വദേശി സനല്‍ ഭവനില്‍ സജികുമാറിനെയാണ് വ്യാഴാഴ്ച രാത്രി ആറംഗം സംഘം ആക്രമിച്ചത്.

കൈയും കാലും തല്ലിയൊടിച്ചശേഷം ജനനേന്ദ്രിയം മുറിച്ചതായും റിപ്പോര്‍ട്ടുണ്ട്. കഎസ്ആര്‍ടിസി കാട്ടാക്കട ഡിപ്പോയിലെ എംപാനല്‍ കണ്ടക്ടര്‍ കൂടിയാണ് സജികുമാര്‍.

ഗുരുതരമായി പരുക്കേറ്റ ഇയാളെ മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആക്രമണത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.