Eranakulam
വിഴിഞ്ഞം പദ്ധതിക്ക് വീണ്ടും ഹൈകോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. പദ്ധതി നടപ്പാക്കുന്നതിലൂടെ പൊതുമുതല്‍ വില്‍പനയാണോ സര്‍ക്കാര്‍ നടത്തുന്നതെന്ന് സംസ്ഥാന സര്‍ക്കാരിനോട് കോടതി ചോദിച്ചു. പദ്ധതിയിലൂടെ സംസ്ഥാനത്തിന്റെ സ്വത്ത് സര്‍ക്കാര്‍ പണയം വെക്കുകയാണോയെന്നും കരാര്‍ ഏകപക്ഷീയമായിപ്പോയോ എന്നും ഹൈകോടതി ആശങ്ക രേഖപ്പെടുത്തി.
വരുന്ന നാല്‍പത് വര്‍ഷക്കാലം പദ്ധതികൊണ്ട് കേരളത്തിന് ഒരു പ്രയോജനവും ഉണ്ടാകില്ലെന്ന് നിരീക്ഷിച്ച കോടതി ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കരിനോട് വിശദീകരണം തേടി.സി.എ.ജി റിപ്പോര്‍ട്ട് പൊതുമുതല്‍ വില്‍പനയാണെന്ന കാര്യം വ്യക്തമാക്കുന്നു. വിഴിഞ്ഞം കരാറിലൂടെ സര്‍ക്കാരിന് ലഭിക്കുന്നത് 13947 കോടി രൂപയാണ്. ആദ്യ ദിനംമുതല്‍ സര്‍ക്കാരിന് നഷ്ടമുണ്ടാക്കുന്ന കരാറാണിതെന്നും കോടതി വിമര്‍ശിച്ചു.
വിഴിഞ്ഞം കരാര്‍ സംസ്ഥാനത്തിന് ബാധ്യതയാണെന്ന് ചൂണ്ടിക്കാട്ടി കൊല്ലം സ്വദേശി സലീം സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് ഹൈകോടതിയുടെ നിരീക്ഷണങ്ങള്‍. സാധാരണഗതിയിലല്‍ ഇത്തരം കരാറുകള്‍ 30വര്‍ഷത്തക്കാണ് ഒപ്പിടുക എന്നാല്‍ ഇവിടെ അത് നാല്‍പത് വര്‍ഷമാണ്. മറ്റ് ചില നിബന്ധനകള്‍ വച്ച് അദാനി ഗ്രൂപ്പിന് 20വര്‍ഷത്തെ അധികവരുമാനവും ലഭ്യമാക്കിയിട്ടുണ്ട്. നാമമാത്രമായ തുകമാത്രം മുടക്കുന്ന അദാനി ഗ്രൂപ്പിന് പദ്ധതിയുടെ മുഴുവന്‍ അവകാശവും നല്‍കുന്നരീതിയിലാണ് കരാര്‍ രൂപകല്‍പന ചെയ്തിട്ടുള്ളതെന്നും സലിം ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സി.എ.ജിയുടെ റിപോര്‍ട്ട്.
കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. പദ്ധതി നടപ്പാക്കുന്നതിലൂടെ പൊതുമുതല്‍ വില്‍പനയാണോ സര്‍ക്കാര്‍ നടത്തുന്നതെന്ന് സംസ്ഥാന സര്‍ക്കാരിനോട് കോടതി ചോദിച്ചു. പദ്ധതിയിലൂടെ സംസ്ഥാനത്തിന്റെ സ്വത്ത് സര്‍ക്കാര്‍ പണയം വെക്കുകയാണോയെന്നും കരാര്‍ ഏകപക്ഷീയമായിപ്പോയോ എന്നും ഹൈകോടതി ആശങ്ക രേഖപ്പെടുത്തി.
വരുന്ന നാല്‍പത് വര്‍ഷക്കാലം പദ്ധതികൊണ്ട് കേരളത്തിന് ഒരു പ്രയോജനവും ഉണ്ടാകില്ലെന്ന് നിരീക്ഷിച്ച കോടതി ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കരിനോട് വിശദീകരണം തേടി.സി.എ.ജി റിപ്പോര്‍ട്ട് പൊതുമുതല്‍ വില്‍പനയാണെന്ന കാര്യം വ്യക്തമാക്കുന്നു. വിഴിഞ്ഞം കരാറിലൂടെ സര്‍ക്കാരിന് ലഭിക്കുന്നത് 13947 കോടി രൂപയാണ്. ആദ്യ ദിനംമുതല്‍ സര്‍ക്കാരിന് നഷ്ടമുണ്ടാക്കുന്ന കരാറാണിതെന്നും കോടതി വിമര്‍ശിച്ചു.
വിഴിഞ്ഞം കരാര്‍ സംസ്ഥാനത്തിന് ബാധ്യതയാണെന്ന് ചൂണ്ടിക്കാട്ടി കൊല്ലം സ്വദേശി സലീം സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് ഹൈകോടതിയുടെ നിരീക്ഷണങ്ങള്‍. സാധാരണഗതിയിലല്‍ ഇത്തരം കരാറുകള്‍ 30വര്‍ഷത്തക്കാണ് ഒപ്പിടുക എന്നാല്‍ ഇവിടെ അത് നാല്‍പത് വര്‍ഷമാണ്. മറ്റ് ചില നിബന്ധനകള്‍ വച്ച് അദാനി ഗ്രൂപ്പിന് 20വര്‍ഷത്തെ അധികവരുമാനവും ലഭ്യമാക്കിയിട്ടുണ്ട്. നാമമാത്രമായ തുകമാത്രം മുടക്കുന്ന അദാനി ഗ്രൂപ്പിന് പദ്ധതിയുടെ മുഴുവന്‍ അവകാശവും നല്‍കുന്നരീതിയിലാണ് കരാര്‍ രൂപകല്‍പന ചെയ്തിട്ടുള്ളതെന്നും സലിം ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സി.എ.ജിയുടെ റിപ്പോര്‍ട്ട്.