Connect with us

Gulf

രാജ്യാന്തര ക്രിക്കറ്റ് നിലവാരം കുത്തനെ ഇടിഞ്ഞുവെന്ന് റോബിന്‍ സിംഗ്‌

Published

|

Last Updated

ക്രിക്കറ്റര്‍ റോബിന്‍ സിംഗ് ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍

ദുബൈ: രാജ്യാന്തര ക്രിക്കറ്റിന്റെ നിലവാരം കുത്തനെ ഇടിഞ്ഞുവെന്ന് മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ റോബിന്‍ സിങ് പറഞ്ഞു. യു എ ഇ യില്‍ ക്രിക്കറ്റ് അക്കാദമി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടു ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു റോബിന്‍ സിംഗ്. നിലവിലെ മികച്ച ടീം ഇന്ത്യയുടേതാണെന്നു പറയുമ്പോള്‍ മറ്റു ടീമുകളുടെ അവസ്ഥ നോക്കണം. ശ്രീലങ്ക ഇന്ത്യക്കു മുന്നില്‍ ഇത്ര ദാരുണമായി അടിയറവുപറയുമെന്ന് കരുതിയില്ല .ട്വന്റി ട്വന്റി അടക്കം നിരവധി ടൂര്‍ണമെന്റുകളില്‍ കളിക്കാര്‍ക്ക് പങ്കെടുക്കേണ്ടിവരുന്നത് നിലവാരത്തെ ബാധിക്കുന്നു. ഫാസ്റ്റ് ബൗളര്‍മാരാണ് ഏറ്റവും വിലകൊടുക്കേണ്ടിവരുന്നതെന്നും റോബിന്‍സിങ് പറഞ്ഞു.

യു എ ഇ യില്‍ വിവിധ ഭാഗങ്ങളില്‍ കോച്ചിങ് സെന്ററുകള്‍ തുടങ്ങുമെന്നും പരിശീലനത്തിന് പ്രായം ഘടകമല്ലെന്നും റോബിന്‍സിങ് പറഞ്ഞു. ആര്‍ എസ് സോപോര്‍ട്‌സ് അക്കാദമി എന്ന പേരിലുള്ള സ്ഥാപനം സെനിത് സ്‌പോര്‍ട്‌സ് അക്കാദമിയുടെ കീഴിലായിരുക്കും. ദുബൈയില്‍ വിവിധ വിദ്യാലയങ്ങളുമായി ധാരണയുണ്ടാക്കും. ഇന്ത്യ, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ പരിശീലനം നല്‍കുമെന്നും റോബിന്‍സിംഗ് പറഞ്ഞു.

ഐ പി എല്‍ അടക്കമുള്ള ടൂര്‍ണമെന്റുകളില്‍ യു എ ഇ യില്‍ നിന്നുള്ളവരെ പങ്കെടുപ്പിക്കുന്നതിന് പാകത്തിലുള്ള പരിശീലനമാണ് വിഭാവനം ചെയ്തിരിക്കുന്നതെന്നും റോബിന്‍ സിംഗ് പറഞ്ഞു. യു എ ഇ യില്‍ താമസിച്ച് മുഴുവന്‍ സമയവും അക്കാദമിയുടെ മേല്‍നോട്ടം വഹിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest