സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ രാപകല്‍ സമരവുമായി യുഡിഎഫ്

Posted on: September 14, 2017 3:24 pm | Last updated: September 14, 2017 at 3:24 pm

തിരുവനന്തപുരം: സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ യുഡിഎഫ് പ്രക്ഷോഭം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി രാപകല്‍ സമരം നടത്താന്‍ യുഡിഎഫ്. തീരുമാനം. അടുത്തമാസം അഞ്ചിന് സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലാകലക്ടറേറ്റുകള്‍ക്കു മുന്നിലുമാണ് രാപ്പകല്‍സമരം നടത്തുക.

19ന് വേങ്ങരയിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനും 20ന് വേങ്ങരയില്‍ കണ്‍വെണ്‍ഷന്‍ നടത്താനും തീരുമാനമായി. അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് ഒറ്റക്കെട്ടായി മുന്നോട്ടു പോകാന്‍ യോഗത്തില്‍ ധാരണയായി. പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസിന്റെ പരാമര്‍ശം യോഗത്തില്‍ ചര്‍ച്ചയായില്ല.