Connect with us

Kerala

ക്ഷേത്ര ദര്‍ശന വിവാദം: ദേവസ്വം മന്ത്രിയെന്ന നിലയിലുള്ള ഉത്തരവാദിത്വമാണ് നിര്‍വഹിച്ചത്: കടകംപള്ളി

Published

|

Last Updated

തിരുവനന്തപുരം: അഷ്ടമിരോഹിണി ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി പുഷ്പാഞ്ജലി കഴിപ്പിച്ചതിനെത്തുടര്‍ന്നുണ്ടായ വിവാദത്തില്‍ വിശദീകരണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

ദേവസ്വം മന്ത്രിയെന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വമാണ് താന്‍ നിര്‍വഹിച്ചത്. തന്റെ ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ ആര്‍ക്കും അസഹിഷ്ണുത തോന്നിയിട്ട് കാര്യമില്ലെന്നും തന്റെ കുടുംബാംഗങ്ങള്‍ എല്ലാവരും ഭക്തിപ്രസ്ഥാനങ്ങളില്‍ വിശ്വസിക്കുന്നവരാണെന്നും മന്ത്രി പറഞ്ഞു.

കടകംപള്ളി സുരേന്ദ്രന്റെ ക്ഷേത്ര സന്ദര്‍ശനത്തേയും വഴിപാടുകളെയും സ്വാഗതം ചെയ്ത ബിജെപി, സിപിഎമ്മിന് ഇരട്ടത്താപ്പ് ആണെന്ന് ആരോപിച്ചിരുന്നു. നേതാക്കള്‍ ക്ഷേത്രത്തില്‍ എത്തുകയും വഴിപാടുകള്‍ അര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ അണികളില്‍ നിരീശ്വരവാദം കുത്തി നിറയ്ക്കുകയാണെന്നും ബിജെപി കുറ്റപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.