Connect with us

National

എബിവിപിക്ക് അടിതെറ്റി; ഡല്‍ഹി യൂനിവഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എന്‍എസ്‌യുഐ മുന്നേറ്റം

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂനിയന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗമായ എന്‍എസ്‌യുഐയുടെ തിരിച്ചുവരവ്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ എന്‍എസ്‌യുഐ നേടി. സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങള്‍ എബിവിപിക്കാണ്. എന്‍എസ്‌യു ഐയിലെ റോക്കി തുഷീദ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കുനാല്‍ സെഹ്‌റാവത്ത് (വൈസ്. പ്രസി. എന്‍എസ്‌യുഐ), നികുഞ്ച് മഖ്വാന (സെക്രട്ടറി, എബിവിപി), പങ്കജ് കേസരി (ജോ. സെക്രട്ടറി, എബിവിപി) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഡല്‍ഹി സര്‍വകലാശാല സ്റ്റുഡന്റ് യൂനിയനിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. സര്‍വകലാശാലയിലെ 51 കോളജുകളില്‍ നിന്നായി 43 ശതമാനം വോട്ടാണ് തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡല്‍ഹി യൂനിവേഴ്‌സിറ്റി യൂനിയന്‍ ഭരണം എന്‍എസ്‌യുവിന് ലഭിച്ചത്. വന്‍തിരിച്ചുവരവ് നടത്തിയ എന്‍എസ് യു നേതാക്കളെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അഹ്മദ് പട്ടേല്‍, അജയ് മാക്കന്‍, ശശി തരൂര്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു. ജെഎന്‍യുവില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് തിരിച്ചടി നേരിട്ടിരുന്നു. ഇവിടെ നോട്ടക്കും പിറകിലായിരുന്നു എഎസ്‌യു.

Latest