ദൈവത്തിന് നന്ദി: ഫാദര്‍ ടോം ഉഴുന്നാല്‍ – വീഡിയോ

Posted on: September 12, 2017 5:56 pm | Last updated: September 12, 2017 at 5:58 pm
ഫാദർ ടോം ഉഴുന്നാലിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു

മസ്‌കറ്റ്: ഭീകരരുടെ പക്കല്‍ നിന്ന് മോചിതനായതില്‍ ദൈവത്തിന് നന്ദി പറയുന്നുവെന്ന് ഫാദര്‍ ടോം ഉഴുന്നാല്‍. തന്നെ രക്ഷിക്കാന്‍ ശ്രമിച്ച ഒമാന്‍ രാജാവിനോടും അദ്ദേഹം നന്ദി അറിയിച്ചു. ഒമാന്‍ ചാനലുകളോട് പ്രതികരിക്കുകയായിരുന്നു ഉഴുന്നാല്‍.

തന്റെ സുരക്ഷിതത്വത്തിനും മോചനത്തിനുമായി പ്രാര്‍ഥിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഒമാന്‍ സമയം ചൊവ്വാഴ്ച പുലര്‍ച്ചെയാണ് യമനിലെ ഐഎസ് ഭീകരരുടെ തടവില്‍ നിന്ന് ഉഴുന്നാല്‍ മോചിതനായത്. തുടര്‍ന്ന് അദ്ദേഹത്തെ മസ്‌കത്തില്‍ എത്തിക്കുകയായിരുന്നു.