കാവ്യയുടെ വീട്ടിലെ സന്ദര്‍ശക രജിസ്റ്റര്‍ അപ്രത്യക്ഷമായി

Posted on: September 12, 2017 11:32 am | Last updated: September 12, 2017 at 3:13 pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആരോപണം നേരിടുന്ന നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവന്റെ വീട്ടിലെ സന്ദര്‍ശക രജിസ്റ്റര്‍ അപ്രത്യക്ഷമായി. നടി ആക്രമിക്കപ്പെടുന്നതിന് മുമ്പും ശേഷവുമുള്ള സന്ദര്‍ശകരുടെ വിവരങ്ങള്‍ അടങ്ങിയ രജിസ്റ്ററാണ് കാണാതായത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

കാവ്യയുടെ വില്ലയില്‍ പോയിട്ടുണ്ടെന്ന് പള്‍സര്‍ സുനി നേരത്തെ മൊഴി നല്‍കിയിരുന്നു. പേരും ഫോണ്‍ നമ്പറും രജിസ്റ്ററില്‍ കുറിച്ചിട്ടുണ്ടെന്നും പള്‍സര്‍ ളെിപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ രജിസ്റ്റര്‍ കാണാതായതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് സംശയിക്കുന്നു. രജിസ്റ്റര്‍ മനപൂര്‍വം നശിപ്പിച്ചതാകാമെന്നാണ് പോലീസ് കരുതുന്നത്.