വക്കീല്‍ നോട്ടീസ് കാണിച്ചത്‌കൊണ്ട് ഭയപ്പെടില്ലെന്ന് രാമചന്ദ്ര ഗുഹ

Posted on: September 11, 2017 10:57 pm | Last updated: September 12, 2017 at 11:32 am

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ നടത്തിയ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന ആവശ്യം തള്ളി പ്രശസ്ത ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. ബിജെപിയിടെ വക്കീല്‍ നോട്ടീസ് കണ്ട് ഭയപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസും ബിജെപിയുമാണെന്ന് അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ബിജെപി കര്‍ണാടക ഘടകം ഗുഹക്കെതിരെ നോട്ടീസയച്ചത്.

ഇത്തരം നോട്ടിസുകൊണ്ട് തന്നെ നിശബ്ദനാക്കാനാവില്ലെന്ന് ഗുഹ പ്രതികരിച്ചു. ഇന്നത്തെ ഇന്ത്യയില്‍, സ്വതന്ത്ര ചിന്തകരായ എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും അപമാനിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നതായി അദ്ദേഹം കുറിച്ചു. എങ്കിലും തങ്ങളെ നിശബ്ദരാക്കാമെന്ന് കരുതേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.