ശരത് പവാറിന്റെ മകള്‍ക്ക് മോദി കേന്ദ്രമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതായി ശിവസേന

Posted on: September 11, 2017 11:51 am | Last updated: September 11, 2017 at 4:42 pm

മുംബൈ: എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ മകളും എംപിയുമായ സുപ്രിയാ സുലെക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നതായി ശിവസേന. എന്‍സിപി എന്‍ഡിഎയില്‍ ചേര്‍ന്നാല്‍ സുപ്രിയക്ക് കേന്ദ്രമന്ത്രി സ്ഥാനം നല്‍കാമെന്നായിരുന്നു മോദിയുടെ വാഗ്ദാനം.

ഇക്കാര്യം ശരത് പവാര്‍ തന്നോട് പറഞ്ഞതായി ശിവസേന എം പി സഞ്ജയ് റൗട്ട് ശിവസേന മുഖപത്രമായ സാമ്‌നയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. എന്‍സിപി എന്‍ഡിഎയുടെ ഭാഗമാകുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്നും പവാര്‍ പറഞ്ഞതായി ലേഖനത്തിലുണ്ട്.