Connect with us

Business

ഇര്‍മയും ഉത്തര കൊറിയയും വിപണിയെ പ്രതിസന്ധിയിലാക്കി

Published

|

Last Updated

യുദ്ധ ഭീതി ധനകാര്യസ്ഥാപനങ്ങളെ ഏഷ്യന്‍ മാര്‍ക്കറ്റുകളില്‍ ഓഹരി വില്‍പ്പനകാരാക്കി. ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണമാണ് സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാക്കിയത്. മുന്‍ നിര ഓഹരികളില്‍ ഫണ്ടുകള്‍ നടത്തിയ വില്‍പ്പന ബോംബെ ഓഹരി സൂചിക 204 പോയിന്റും നിഫ്റ്റി 40 പോയിന്റും താഴാന്‍ കാരണമായി.

ഇതിനിടയില്‍ അമേരിക്ക ചുഴലിക്കാറ്റില്‍ അകപ്പെടുമെന്ന ഭീതിയില്‍ ഫണ്ടുകള്‍ അവിടെയും വില്‍പ്പനകാരായി. യുറോപ്യന്‍ മാര്‍ക്കറ്റുകള്‍ക്കും തളര്‍ച്ചനേരിട്ടു. സ്ഥിതി അനുകുലമല്ലെന്ന തിരിച്ചറിവ് ഫണ്ടുകളെ രാജ്യാന്തര സ്വര്‍ണ വിപണിയിലേയ്ക്ക് അടുപ്പിച്ചു. സ്വര്‍ണ വില ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ്.
ഫണ്ടുകള്‍ സ്വര്‍ണത്തില്‍ വാങ്ങലുകാരായേതാടെ ന്യൂയോര്‍ക്കില്‍ സ്വര്‍ണ വില ഔണ്‍സിന് 1310 ഡോളറില്‍ നിന്ന് 1358 ഡോളര്‍ വരെ കയറി. വാരാന്ത്യം 1348 ഡോളറിലാണ്. യു എസ് ഫെഡ് പലിശ നിരക്കുകളില്‍ ഭേദഗതികള്‍ വരുത്തുമെന്ന സൂചനകളും സ്വര്‍ണത്തിന് തിളക്കം പകര്‍ന്നു.
സ്റ്റീല്‍, കാപ്പിറ്റല്‍ ഗുഡ്‌സ്, കണ്‍സ്യൂമര്‍ ഗുഡ്‌സ് വിഭാഗങ്ങള്‍ മികവ് കാണിച്ചപ്പോള്‍ പവര്‍, എഫ് എം സി ജി, ഹെത്ത്‌കെയര്‍, ടെക്‌നോളജി വിഭാഗം ഓഹരികള്‍ക്ക് തളര്‍ച്ച. കോള്‍ ഇന്ത്യ ഓഹരി വില 6.75 ശതമാനം വര്‍ധിച്ച് 254 രൂപയായി. എല്‍ ആന്‍ഡ് ടി 2.86 ശതമാനം നേട്ടവുമായി 1172 ലും മാരുതി സുസുക്കി 7972 രൂപയിലും റിലയന്‍സ് ഇന്‍ഡസ്ട്രീസ് 817 രൂപയായും ഉയര്‍ന്നു. അതേ സമയം ടാറ്റാ മോട്ടേഴ്‌സ് ഓഹരി വില 6.29 ശതമാനം കുറഞ്ഞ് 210 രൂപയിലും ഏയര്‍ടെല്‍ 4.37 ശതമാനം താഴ്ന്ന് 375 രൂപയിലും എം ആന്റ എം 1294 രൂപയിലും ഐ റ്റി സി 272 രൂപയിലും ക്ലോസിംഗ് നടന്നു.
നിഫ്റ്റി സൂചിക വാരാരംഭത്തില്‍ 9961 വരെ കയറിയെങ്കിലും പിന്നീടുണ്ടായ വില്‍പ്പന സമ്മര്‍ദ്ദത്തില്‍ സൂചിക 9875 ലേക്ക് താഴ്ന്നു. വാരാന്ത്യം സൂചിക 9935 ലാണ്. ഈ വാരം നിഫ്റ്റിക്ക് 9886 ലും 9837 ലും താങ്ങുണ്ട്. അനുകുല വാര്‍ത്തകള്‍ പുറത്തുവന്നാല്‍ നിഫ്റ്റി 9972-10,009 വരെ ഉയരാന്‍ ശ്രമം നടത്താം.

ബോംബെ സൂചിക 31,849 ല്‍ നിന്ന് 31,607 വരെ താഴ്‌ന്നെങ്കിലും വാരാന്ത്യം സൂചിക 31,687 പോയിന്റിലാണ്. ഈ വാരം സൂചികക്ക് 31,821-31,956 പോയിന്റില്‍ പ്രതിരോധം നിലവിലുണ്ട്. വിപണിക്ക് തിരിച്ചടിനേരിട്ടാല്‍ 31,579-31,474 പോയിന്റില്‍ താങ്ങ് പ്രതീക്ഷിക്കാം.
ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വീപ്പക്ക് 47.48 ഡോളറിലാണ്. അമേരിക്കന്‍ തീരത്തേയ്ക്ക് അടുത്ത ചുഴലിക്കാറ്റ് എണ്ണ ശുദ്ധീകരണ ശാലകളുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയാല്‍ ക്രൂഡ് വില ഉയരാം. ചുഴലിക്കാറ്റിനെ ഭയന്ന് ഫണ്ടുകള്‍ യു എസ് മാര്‍ക്കറ്റിലും വില്‍പ്പനക്ക് തിടുക്കം കാണിച്ചു.

---- facebook comment plugin here -----

Latest