Connect with us

Gulf

ഹജ്ജ് വളണ്ടിയര്‍മാരുടെ സേവനങ്ങള്‍ മാതൃകാപരം: ഐ.സി.എഫ്

Published

|

Last Updated

റിയാദ്: വിശുദ്ധ മക്കയില്‍ ഹജ്ജ് കര്‍മത്തിനായി ലോകത്തിന്റെ നാനാ ഭാഗ ത്തുനിന്നും എത്തിച്ചേര്‍ന്ന ലക്ഷകണക്കിന് ഹാജിമാര്‍ക്ക് അര്‍പ്പണബോധത്തോടെ സേവന രംഗത്തിറങ്ങുന്ന ആര്‍.എസ്.സി ഹജ്ജ് വളണ്ടിയര്‍മാരുടെ സേവനങ്ങള്‍ അങ്ങേയറ്റം പ്രശംസനീയവും മാതൃകാപരവുമാണെന്ന് ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (ഐ.സി.എഫ്) റിയാദ് ഘടകം ആര്‍.എസ്.സി ഹജ്ജ് വളണ്ടിയര്‍മാര്‍ക് സംഘടിപ്പിച്ച അനുമോദന യോഗം അഭിപ്രായപ്പെട്ടു.

ഷിഫാ അല്‍ജസീറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി അബ്ദുള്‍നാസര്‍ അഹ്‌സനിയുടെ അധ്യക്ഷതയില്‍ എന്‍.ആര്‍.കെ ഫോറം ആക്റ്റിംഗ് ചെയര്‍മാന്‍ ഇസ്മായില്‍ എരുമേലി ഉത്ഘാടനം ചെയ്തു.

സേവനത്തിനിടയിലെ ഹൃദയ സ്പര്ശിയായ അനുഭവങ്ങള്‍ ഹജ്ജ് വളണ്ടിയര്‍മാര്‍ പങ്കുവെച്ചു.

വളണ്ടിയര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം കബീര്‍ അന്‍വരി, സലിം പട്ടുവം, ബഷീര്‍ മാസ്റ്റര്‍ നാദാപുരം, പി .എച്.ഉസ്മാന്‍സഖാഫി, ലുക്മാന്‍ പാഴൂര്‍, ജമാല്‍സഖാഫി എന്നിവര്‍ വിതരണം ചെയ്തു.

ജാബിര്‍അലി പത്തനാപുരം, അബ്ബാസ് സഖാഫി, കബീര്‍ ചേളാരി, മുനീര്‍ അടിവാരം, ഷാജല്‍ മടവൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഉമര്‍ പന്നിയൂര്‍, അബ്ദുല്‍ഖാദര്‍കാസര്‍ഗോഡ് തുടങ്ങിയവര്‍ നേതൃതം നല്‍കി

ഷറഫുദ്ദിന്‍ നിസാമി സ്വാഗതവും അഷ്‌റഫ് ഓച്ചിറ നന്ദിയും പറഞ്ഞു.

Latest