ഹജ്ജ് കര്‍മത്തിനിടെ സെല്‍ഫി; ചര്‍ച്ച സജീവമാക്കി സാമൂഹിക മാധ്യമങ്ങള്‍

Posted on: September 10, 2017 8:52 pm | Last updated: September 10, 2017 at 8:52 pm
SHARE

അബുദാബി: ഹജ്ജ് കര്‍മത്തിനിടെ ഒരു തീര്‍ഥാടകന്‍ മിനായില്‍ പ്രതീകാത്മകമായി പിശാചിനെ കല്ലെറിയുന്നതിന്റെ സെല്‍ഫിയെടുത്ത് പോസ്റ്റ് ചെയ്തതിനെക്കുറിച്ച് സാമൂഹികമാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ച. ആത്മീയ നിമിഷയങ്ങളെയും ആരാധനാകര്‍മങ്ങളെയും ഇത്തരത്തില്‍ പ്രകടനപരതയ്ക്കും പൊങ്ങച്ചം കാണിക്കുന്നതിനുമായി ഉപയോഗിക്കാമോ എന്നതിനെകുറിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഹജ്ജ് തീര്‍ഥാടനത്തിന്റെ വിവിധ ഘട്ടങ്ങള്‍ സെല്‍ഫിയായും മറ്റും പോസ്റ്റ്‌ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരുന്ന പശ്ചാതലത്തിലാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നത്.

ജംറകളിലേക്ക് കല്ലെറിയുന്നതിന്റെ സെല്‍ഫിയിട്ട തീര്‍ഥാടകനെ കൊന്ന് കൊലവിളിച്ചിരിക്കുകയാണ് സാമൂഹിക മാധ്യമങ്ങള്‍. ആളുകളെ കാണിക്കാന്‍ വേണ്ടി ചെയ്യുന്ന പ്രാര്‍ഥനകളും ആരാധനാകര്‍മങ്ങളും കൊണ്ട് കാര്യമില്ലെന്നാണ് വിമര്‍ശകരായ ഭൂരിപക്ഷം പേരും പറയുന്നത്. പൊങ്ങച്ചത്തിനും ലോകമാന്യത്തിനുമായി ചെയ്യുന്ന ആരാധനകള്‍ ദൈവത്തിനു വേണ്ടിയല്ലെന്നും മനുഷ്യര്‍ക്കു വേണ്ടിയുള്ളതാണെന്നുമുള്ള ഇസ്‌ലാമിക അധ്യാപനം ചൂണ്ടിക്കാണിച്ചാണ് സെല്‍ഫിക്കാരനെതിരായ വിമര്‍ശനം. ‘തീര്‍ച്ചയായും ഈ വര്‍ഷത്തിന്റെ ചിത്രമാണിത് പിശാചിനൊപ്പം ഒരു സെല്‍ഫി’ എന്നാണ് സോഷ്യല്‍ മീഡിയയില്‍ വന്ന പ്രതികരണങ്ങളിലൊന്ന്.

ആത്മീയ മുഹൂര്‍ത്തത്തിന്റെ പവിത്രത ഈ ചിത്രം ഇല്ലാതാക്കുന്നുവെന്ന് മറ്റൊരാള്‍ പറഞ്ഞു. അതേസമയം കല്ലെറിയുന്ന സമയത്ത് പറയേണ്ട പ്രത്യേക പ്രാര്‍ഥന മൊ ബൈല്‍ സ്‌ക്രീനില്‍ നോക്കിച്ചൊല്ലുന്നത് മറ്റൊരാള്‍ പകര്‍ത്തിയതാണിതെന്ന വിശദീകരണവുമായും ചിലര്‍ രംഗത്തെത്തി.

 

LEAVE A REPLY

Please enter your comment!
Please enter your name here