കള്ളപ്പണം വിദേശത്തേക്ക് കടത്തി വെളുപ്പിച്ചു; 19 കമ്പനികള്‍ക്കെതിരെ സിബിഐ കേസ്

Posted on: September 9, 2017 9:34 pm | Last updated: September 9, 2017 at 9:34 pm

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളിലേക്ക് അനധികൃതമായി പണം കടത്തിയതിന് 19 കമ്പനികള്‍ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. പഞ്ചാബ് നാഷണല്‍ ബാങ്ക് ചെന്നൈ മിന്റ് സ്ട്രീറ്റ് ബ്രാഞ്ചിലെ അക്കൗണ്ടുകള്‍ വഴിയാണ് പണം വിദേശത്തേക്ക് കടത്തിയത്. ബാങ്കിലെ ചില ഉദ്യോഗസ്ഥരുമായി ചേര്‍ന്നാണ് ഈ കമ്പനി തട്ടിപ്പ് നടത്തിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കലാണ് ഇതെന്നാണ് സംശയിക്കുന്നത്.

2015ലാണ് ഇടപാടുകള്‍ നടത്തിയിട്ടുള്ളത്. ഹോങ്കോങ്ങിലേക്കാണ് പണം കടത്തിയിട്ടുള്ളത്. എഴുന്നൂറോളം ഇടപാടുകളിലായി 424 കോടിയോളം രൂപയുടെ നിക്ഷേപമാണ് കമ്പനി നടത്തിയിട്ടുള്ളത്. ഇടപാടുകള്‍ക്ക് സാധുത നല്‍കുന്ന തരത്തിലുള്ള രേഖകള്‍ ഒന്നും ഇല്ലാതെയാണ് പണം വിദേശത്തേക്ക് മാറ്റിയിട്ടുള്ളതെന്ന് സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു.

സാധാരാണ ബിസിനസ് ഇടപാടുകളുടെ മറവില്‍ ഇവര്‍ ഹോങ്കോങിലേക്ക് പണം കൈമാറിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.2015 ജനുവരി മുതല്‍ മെയ് വരെ 424.58 കോടി രൂപയുടെ ഇടപാടാണ് നടന്നിട്ടുള്ളത്. ഇടപാടുകള്‍ നടത്തിയിട്ടുള്ള കമ്ബനികള്‍ വ്യാജമാണെന്ന് ബാങ്ക് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌