വിജയ വഴിയില്‍ മൂന്ന് സഹോദരങ്ങള്‍

Posted on: September 9, 2017 2:00 pm | Last updated: September 9, 2017 at 2:00 pm

കൊല്ലം: സാഹിത്യോത്സവില്‍ രണ്ടു ഒന്നാംസ്ഥാനങ്ങളും ഒരു മൂന്നാം സ്ഥാനവും ഒരു വീട്ടിലെത്തിച്ച് വിജയ വഴിയില്‍ സഹോദരങ്ങള്‍. കണ്ണൂര്‍ സിറ്റിയിലെ ഫൈലൈന- സക്‌ലൂന്‍ ദമ്പതികളുടെ മക്കളായ യൂസുഫും, യൂനുസും, ഫൈലാന്റെ സഹോദരി ഫാത്വിമയുടെ മകന്‍ നാജിഹുമാണ് രണ്ടു ഒന്നാം സ്ഥാനങ്ങളും, ഒരു മൂന്നാംസ്ഥാനവും കണ്ണൂര്‍ സിറ്റി ചിറക്കല്‍ കുളത്തെ വീട്ടിലെത്തിച്ചത്.

ഇരട്ട സഹോദരങ്ങളുടെ മാതൃസഹോദരീ പുത്രനും ചേര്‍ന്ന് മത്സരിട്ട ജൂനിയര്‍ ബുക്ക്‌ടെസ്റ്റില്‍ മൂന്നാം സ്ഥാനമാണ് ലഭിച്ചതെങ്കിലും, യൂനുസ് ജൂനിയര്‍ വിഭാഗം ക്വിസിലും, നാജിഹ് ഹൈസ്‌കൂള്‍ വിഭാഗം ക്വിസിലും ഒന്നാമതെത്തി. ഇരട്ട സഹോദരങ്ങളായ യൂസുഫും യൂനുസും ആദ്യമായാണ് സാഹിത്യോത്സവില്‍ സംസ്ഥാന തലത്തിലെത്തുന്നതെങ്കിലും, നാജിഹ് നേരത്തെ ജില്ലാതലം വരെ എത്തിയിരുന്നു.

ഇരട്ടകളായ യൂനുസും, യൂസുഫും കണ്ണൂര്‍ ദീനുല്‍ ഇസ്‌ലാംസഭ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥികളാണ്. നാജിഹ് ഗവ. സിറ്റി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയും.