ഹരിപ്പാട്ട് യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു

Posted on: September 9, 2017 11:18 am | Last updated: September 9, 2017 at 1:19 pm

ആലപ്പുഴ: ഹരിപ്പാട്ട് യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. നങ്ങ്യാര്‍കുളങ്ങര അകംകോട ി കറുകത്തറയല്‍ ലിജോ വര്‍ഗിസ് (29) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. മുന്‍വൈരാഗ്യമാണ് ആക്രമണ കാരണമെന്ന് കരുതുന്നു.

ആക്രമണം തടയാന്‍ ശ്രമിച്ച ലിജോയുടെ രണ്ട് സഹോദരങ്ങള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.