കൂട്ട ശിശുമരണം മുംബൈയിലും; ഒരു മാസത്തിനിടെ മരിച്ചത് 56 കുട്ടികള്‍

Posted on: September 9, 2017 10:48 am | Last updated: September 9, 2017 at 11:28 am

നാസിക്: ഉത്തര്‍പ്രദേശിന് പിന്നാലെ മുംബൈയില്‍ നിന്നും കൂട്ട ശിശുമരണ വാര്‍ത്ത. മുംബൈ നാസിക്കിലെ ജില്ലാ സിവില്‍ ആശുപത്രിയില്‍ ആഗസ്റ്റ് മാസത്തില്‍ മാത്രം 56 കുട്ടികള്‍ മരിച്ചു. അഞ്ച് മാസത്തിനിടെ ഇവിടെ മരിച്ചത് 187 കുട്ടികളാണ്. ഇതേ ആശുപത്രിയില്‍ ജനിച്ച കുട്ടികളും ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളും ഇതില്‍ ഉള്‍പ്പെടും. ഓക്‌സിജന്‍ സിലിണ്ടര്‍ ലഭ്യമല്ലാത്തതാണ് മരണ കാരണമെന്ന് ആരോപണമുണ്ട്.

കുട്ടികളുടെ മരണസംഖ്യ ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ആശുപത്രിയുടെ പിഴവല്ല മരണകാരണമെന്നാണ് വിശദീകരണം. മാസം തികയാതെ പ്രസവിക്കുന്നതും അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ എത്തുന്നതുമായ കുട്ടികളാണ് മരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.