ടൂറിസം മന്ത്രിയുടെചൈനാ സന്ദര്‍ശനം തടഞ്ഞതിനെതിരെ പിണറായി വിജയന്‍

Posted on: September 8, 2017 10:05 pm | Last updated: September 8, 2017 at 10:05 pm

തിരുവനന്തപുരം: ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈനാ സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാറിന്റെ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തീരുമാനം പുന:പരിശോധക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള കത്ത് പ്രധാനമന്ത്രിക്ക് അയച്ചു.
നേരത്തെ കടകംപള്ളി സുരേന്ദേന്റെ ചൈന സന്ദര്‍ശനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. കാരണം വ്യക്തമാക്കാതെയായിരുന്നു സര്‍ക്കാറി?ന്റെ നടപടി. ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായാണ് കടകംപള്ളി അനുമതി തേടിയത്‌