Connect with us

International

പാക് വിദേശകാര്യ മന്ത്രി ഇന്ന് ചൈനയില്‍

Published

|

Last Updated

ഇസ്‌ലാമാബാദ്: നയതന്ത്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പാക് വിദേശകാര്യ മന്ത്രി ഇന്ന് ചൈന സന്ദര്‍ശിക്കും. പാക് വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫ് ചൈനീസ് നേതാക്കളുമായി ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര വിഷയങ്ങളില്‍ ചര്‍ച്ച നടത്തും. ഭീകര സംഘടനകള്‍ക്കെതിരെ പാക് ഭരണകൂടം ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മര്‍ദം ശക്തമാകുന്നതിനിടെയാണ് വിദേശകാര്യ മന്ത്രിയുടെ ചൈനാ സന്ദര്‍ശനം.

നയതന്ത്ര പരമായ കാര്യങ്ങളും മേഖലയിലെ വികസന കാര്യങ്ങളും അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങളും സംബന്ധിച്ച് ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തുമെന്ന് പാക് വിദേശകാര്യ മന്ത്രാലയം ഓഫീസ് അറിയിച്ചു. പാക് ഭീകര സംഘടനകള്‍ സൃഷ്ടിക്കുന്ന ഭീഷണിയെ കുറിച്ച് കഴിഞ്ഞ ദിവസം ബ്രിക്‌സ് രാജ്യങ്ങള്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. അടുത്തിടെ അമേരിക്കയും പാക്കിസ്ഥാനെ വിമര്‍ശിച്ചിരുന്നു.

Latest