Connect with us

Kannur

വീണ്ടും സൈബര്‍ ആക്രമണത്തിന് സാധ്യത

Published

|

Last Updated

കണ്ണൂര്‍:”ലോക്കി റാന്‍സംവെയര്‍” എന്ന പേരിലുള്ള സൈബര്‍ ആക്രമണത്തിനെതിരെ ജാഗ്രതപാലിക്കണമെന്ന് ഐ ടി വിദഗ്ധരുടെ നിര്‍ദേശം.ഈ വൈറസ് ആക്രമണത്തിന് ഇരയായാല്‍ ഫയലുകള്‍ “.Lukitus” അല്ലെങ്കില്‍ “.diablo6” എന്നീ ഫയല്‍ എക്സ്റ്റന്‍ഷനിലാണ് കാണുക. മുന്‍കാലങ്ങളില്‍ ലോക്കി റാന്‍സംവെയര്‍ കണ്ടുവന്നത് “.locky” എന്ന ഫയല്‍ എസ്റ്റന്‍ഷനിലൂടെയായിരുന്നു. ഈ സൈബര്‍ ആക്രമണത്തിന് ഇരയായിക്കഴിഞ്ഞാല്‍ ഡസ്‌ക്ടോപ് ബാക്ക്ഗ്രൗണ്ട് മാറുകയും “lukitus.htm” എന്ന ഫയല്‍ പ്രത്യക്ഷപ്പെടും. സൈബര്‍ ആക്രമണത്തിന്റെ മോചനത്തിനായി  ബ്രൌസര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് അതില്‍ പറയുന്ന “.onion” എന്ന ഡൊമയിനുള്ള വെബ് സൈറ്റ് സന്ദര്‍ശിച്ച് അഞ്ച് bitco-in (ഡിജിറ്റല്‍ പണം) നല്‍കാനാണ് ഹാക്കര്‍മാര്‍ ആവശ്യപ്പെടുന്നത്.

ഇത്തരത്തില്‍ bitco-in നല്‍കിയാല്‍ പോലും ആക്രമണത്തില്‍ നിന്ന് മോചിതരാവാന്‍ സാധിക്കില്ല. നിലവില്‍ സ്പാം മെയിലില്‍ സിപ് ഫയലായി അറ്റാച്ച് ചെയ്താലാണ്”ലോക്കി റാന്‍സംവെയര്‍” കാണപ്പെടുന്നത്. ആഗോളതലത്തില്‍ 230 പരം സന്ദേശങ്ങള്‍  ഇത്തരത്തില്‍ അയച്ചതായാണ് റിപ്പോര്‍ട്ട്. സാധാരണയായി ഇത്തരം മെസ്സേജുകളില്‍ കാണപ്പെടുന്നത് “please print”, “documents”, “photo”, “images”, “scans” & “pictures” എന്നീ പദങ്ങളാണ്. അതുകൂടാതെ നിങ്ങളുടെ വെബ് ബ്രൌസറുകളില്‍ വ്യാജ സന്ദേശങ്ങളായും “ലോക്കി റാന്‍സംവെയര്‍” പ്രത്യക്ഷപ്പെടാം. ഉദാഹരണത്തിന് “you don”t have the Hoefler Text fon-t” എന്ന രൂപത്തില്‍ മെസ്സേജ് പ്രത്യക്ഷപ്പെടുകയും നിങ്ങളോട് അതില്‍കാണുന്ന അപ്‌ഡേറ്റ് ബട്ടനില്‍ ക്ലിക്ക് ചെയ്ത് അപ്‌ഡേറ്റ് ചെയ്യാനും പറയും. ഇതിലൂടെയാണ് സൈബര്‍ ആക്രമണത്തിന് ഇരയാവുക. കണ്ണൂര്‍:”ലോക്കി റാന്‍സംവെയര്‍” എന്ന പേരിലുള്ള സൈബര്‍ ആക്രമണത്തിനെതിരെ ജാഗ്രതപാലിക്കണമെന്ന് ഐ ടി വിദഗ്ധരുടെ നിര്‍ദേശം.ഈ വൈറസ് ആക്രമണത്തിന് ഇരയായാല്‍ ഫയലുകള്‍ “.Lukitus” അല്ലെങ്കില്‍ “.diablo6” എന്നീ ഫയല്‍ എക്സ്റ്റന്‍ഷനിലാണ് കാണുക. മുന്‍കാലങ്ങളില്‍ ലോക്കി റാന്‍സംവെയര്‍ കണ്ടുവന്നത് “.locky” എന്ന ഫയല്‍ എസ്റ്റന്‍ഷനിലൂടെയായിരുന്നു. ഈ സൈബര്‍ ആക്രമണത്തിന് ഇരയായിക്കഴിഞ്ഞാല്‍ ഡസ്‌ക്ടോപ് ബാക്ക്ഗ്രൗണ്ട് മാറുകയും “lukitus.htm” എന്ന ഫയല്‍ പ്രത്യക്ഷപ്പെടും. സൈബര്‍ ആക്രമണത്തിന്റെ മോചനത്തിനായി  ബ്രൌസര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് അതില്‍ പറയുന്ന “.onion” എന്ന ഡൊമയിനുള്ള വെബ് സൈറ്റ് സന്ദര്‍ശിച്ച് അഞ്ച് bitco-in (ഡിജിറ്റല്‍ പണം) നല്‍കാനാണ് ഹാക്കര്‍മാര്‍ ആവശ്യപ്പെടുന്നത്. ഇത്തരത്തില്‍ bitco-in നല്‍കിയാല്‍ പോലും ആക്രമണത്തില്‍ നിന്ന് മോചിതരാവാന്‍ സാധിക്കില്ല. നിലവില്‍ സ്പാം മെയിലില്‍ സിപ് ഫയലായി അറ്റാച്ച് ചെയ്താലാണ്”ലോക്കി റാന്‍സംവെയര്‍” കാണപ്പെടുന്നത്. ആഗോളതലത്തില്‍ 230 പരം സന്ദേശങ്ങള്‍  ഇത്തരത്തില്‍ അയച്ചതായാണ് റിപ്പോര്‍ട്ട്.

സാധാരണയായി ഇത്തരം മെസ്സേജുകളില്‍ കാണപ്പെടുന്നത് “please print”, “documents”, “photo”, “images”, “scans” & “pictures” എന്നീ പദങ്ങളാണ്. അതുകൂടാതെ നിങ്ങളുടെ വെബ് ബ്രൌസറുകളില്‍ വ്യാജ സന്ദേശങ്ങളായും “ലോക്കി റാന്‍സംവെയര്‍” പ്രത്യക്ഷപ്പെടാം. ഉദാഹരണത്തിന് “you don”t have the Hoefler Text fon-t” എന്ന രൂപത്തില്‍ മെസ്സേജ് പ്രത്യക്ഷപ്പെടുകയും നിങ്ങളോട് അതില്‍കാണുന്ന അപ്‌ഡേറ്റ് ബട്ടനില്‍ ക്ലിക്ക് ചെയ്ത് അപ്‌ഡേറ്റ് ചെയ്യാനും പറയും. ഇതിലൂടെയാണ് സൈബര്‍ ആക്രമണത്തിന് ഇരയാവുക. ഇത്തരം സൈബര്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ആന്റീ വൈറസ് സോഫ്റ്റ് വെയര്‍, ഓപറേറ്റിംഗ് സിസ്റ്റം, വെബ് ബ്രൌസറുകള്‍, മറ്റ് അനുബന്ധ ആപ്ലിക്കേഷനുകളുടെ ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയോ അപ്‌ഡേറ്റ് ചെയ്യുകയോ ചെയ്യണമെന്ന് ഐ ടി വിദഗ്ധര്‍ നിര്‍ദേശിച്ചു.  കഴിവതും പരിചയമില്ലാത്ത ലിങ്കുകളോ ഇ-മെയില്‍ സന്ദേശങ്ങളോ സന്ദര്‍ശിക്കുകയോ പരിശോധിക്കുകയോ ചെയ്യുന്നത് ഒഴിവാക്കണം. കൂടാതെ ലിങ്കുകള്‍ ക്ലിക്ക് ചെയ്ത് വെബ്‌സൈറ്റുളില്‍ പ്രവേശിക്കുന്നത് ഒഴിവാക്കി നേരിട്ട് വെബ്‌സൈറ്റുകളില്‍ പ്രവേശിക്കണം. കമ്പ്യൂട്ടറുകളിലുള്ള അതിപ്രധാനമായ വിവരങ്ങളുടെ ബാക്ക്അപ് സമയബന്ധിതമായി എടുത്തു വെക്കുകയും ചെയ്യണം.

കഴിവതും സുരക്ഷിതമായ സര്‍വറില്‍ വിവരങ്ങള്‍ സൂക്ഷിച്ച് വെക്കാവുന്നതാണെന്ന് ഐ ടി വിദഗ്ധര്‍ പറഞ്ഞു. റിമോട്ട് ഡസ്‌ക്‌ടോപ് കണക്ഷനുകള്‍ വിച്ഛേദിക്കുകയും വിശ്വാസയോഗ്യമല്ലാത്ത സോഫ്റ്റ്‌വെയറുകള്‍  ഒഴിവാക്കുകയും ചെയ്യണം. മൈക്രോസോഫ്റ്റ് ഓഫീസിലെ macro option നിര്‍ജീവമാക്കി വെക്കുക തുടങ്ങിയവയെല്ലാമാണ് പ്രധാന മാര്‍ഗമെന്ന് കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് ടിം അറിയിച്ചു.