ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് വന്‍തുക സമ്മാനം

Posted on: September 7, 2017 8:18 pm | Last updated: September 7, 2017 at 8:18 pm

അബുദാബി: രാജ്യാന്തര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് വന്‍തുക സമ്മാനം. മാനേക്കുടി മാത്യു വര്‍ക്കിക്ക് ആണ് 12.2 കോടി രൂപ (70 ലക്ഷം ദര്‍ഹം)യുടെ സമ്മാനം ലഭിച്ചത്. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പിലാണ് 024039 എന്ന ടിക്കറ്റില്‍ സമ്മാനം ലഭിച്ചത് ഇതുവരെ ബിഗ് ടിക്കറ്റ് വഴി 178 കോടിപതികളുണ്ടായിട്ടുണ്ട്. ഈ വര്‍ഷം ഫെബ്രുവരിയില്‍ തൃശൂര്‍ വരന്തരപ്പള്ളി സ്വദേശി ശ്രീരാജ് കൃഷ്ണന് ഇതേ നറുക്കെടുപ്പില്‍ 12 കോടി രൂപ സമ്മാനമായി ലഭിച്ചിരുന്നു.

ഇന്ന് രാവിലെയാണ് വിജയിയെ പ്രഖ്യാപിച്ചത്. മാത്യുവിനെ കൂടാതെ, ആറ് ഇന്ത്യക്കാര്‍ക്കും ഒരു സ്വദേശിക്കും ഒരു ലക്ഷം ദിര്‍ഹം വീതം സമ്മാനം ലഭിച്ചു.

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ നേരത്തെ ഒട്ടേറെ ഇന്ത്യക്കാര്‍ കോടിപതികളായി. ഇതില്‍ ഭൂരിഭാഗവും മലയാളികളാണ്. കഴിഞ്ഞ മാസം കൃഷ്ണറാം രാജു തൊചിച്ചു എന്ന ആന്ധ്രപ്രദേശുകാരനായിരുന്നു ഭാഗ്യവാന്‍. അതിനു മുന്‍പ് അമേരിക്കയിലെ മലയാളി വനിതാ ഡോക്ടര്‍ മലപ്പുറം സ്വദേശി പരപ്പനങ്ങാടി സ്വദേശിനി നിഷിതാ രാധാകൃഷ്ണ പിള്ളയ്ക്ക് 18 കോടിയോളം രൂപ (10 ദശലക്ഷം ദിര്‍ഹം)യും ഈ വര്‍ഷം ഫെബ്രുവരിയില്‍ തൃശൂര്‍ വരന്തരപ്പള്ളി സ്വദേശി ശ്രീരാജ് കൃഷ്ണന് ഇതേ നറുക്കെടുപ്പില്‍ 12 കോടി രൂപയും സമ്മാനമായി ലഭിച്ചിരുന്നു.