പാര്‍ക്കിന്‍സന്‍ രോഗം നേരത്തെ കണ്ടെത്താന്‍ സോഫ്റ്റ്‌വെയര്‍

Posted on: September 7, 2017 6:58 pm | Last updated: September 7, 2017 at 6:58 pm

കാന്‍ബെറ: പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ സാധ്യത നേരത്തെ കണ്ടെത്തുന്നതിനായി ആസ്‌ത്രേലിയയിലെ ഗഷേകര്‍ സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചു. ഒരു പേജില്‍ സ്‌പൈറല്‍ ആകൃതിയിലുള്ള വൃത്തം വരക്കുന്നതിലൂടെയാണ് രോഗം നിര്‍ണയിക്കുന്നത്. ചിത്രം വരക്കാന്‍ എടുക്കുന്ന സമയവും പേനയില്‍ നല്‍കുന്ന സമ്മര്‍ദവും കണക്കുകൂട്ടിയാണ് രോഗ നിര്‍ണയമെന്ന് ഗവേഷകര്‍ പറയുന്നു.

ഫ്രണ്ടിയേഴ്‌സ് ഇന്‍ ന്യൂറോളജി ജേണലില്‍ ഇതു സംബന്ധിച്ച ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാര്‍ക്കിന്‍സണ്‍ രോഗം ബാധിച്ചിട്ടുള്ളവര്‍ പേനയില്‍ നല്‍കുന്ന സമ്മര്‍ദവും വരയുടെ വേഗവും കുറവായിരിക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ക്കിന്‍സണ്‍ രോഗം നേരത്തെ കണ്ടെത്തുന്നതിനായി ഒരു ഓട്ടോമേറ്റഡ് സംവിധാനം രൂപപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗവേഷകരില്‍ ഒരാളായ പൂനം ഴാം പറഞ്ഞു.

പുതിയ സംവിധാനം 55 പേരില്‍ പരീക്ഷിച്ചപ്പോള്‍ 27 പേര്‍ക്ക് പാര്‍ക്കിന്‍സണ്‍ ഉണ്ടെന്ന് കണ്ടെത്തി. 28 പേര്‍ക്ക് രോഗം ഇല്ലെന്നും സ്ഥിരീകരിച്ചു.