ഡിസയര്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന കാര്‍

Posted on: September 7, 2017 6:32 pm | Last updated: September 7, 2017 at 6:32 pm

ന്യൂഡല്‍ഹി: മാരുതി അള്‍ട്ടോയെ പിറകിലാക്കി, രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാര്‍ എന്ന ഖ്യാതി മാരുതി സ്വിഫ്റ്റ് ഡിസയര്‍ സ്വന്തമാക്കി. ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ 30,934 ഡിസയര്‍ കാറുകളാണ് നിരത്തിലിറങ്ങിയത്. ഈ സ്ഥാനത്ത് അള്‍ട്ടോ വിറ്റഴിഞ്ഞത് 21,251 എണ്ണം മാത്രം. ഏറെക്കാലമായി അള്‍ട്ടോ ആയിരുന്നു ബെസ്റ്റ് സെല്ലര്‍.

ജൂലൈ മാസത്തെ അപേക്ഷിച്ച് ആഗസ്റ്റില്‍ ഡിസയറിന് 110 ശതമാനം വില്‍പന വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഡിസയറിന്റെ പരിഷ്‌കരിച്ച പതിപ്പിനെ വാഹനപ്രേമികള്‍ നെഞ്ചേറ്റിയെന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നത്. മാരുതിയുടെ എല്ലായ്‌പ്പോഴും വിജയിക്കുന്ന മോഡലുകളില്‍ ഒന്നാണ് ഡിസയര്‍.