ദിലീപിനെ കാണാന്‍ ജയിലില്‍ സിനിമാപ്രവര്‍ത്തകരുടെ തിരക്ക്

Posted on: September 7, 2017 12:31 pm | Last updated: September 7, 2017 at 12:31 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ്ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ കൂടുതല്‍ സിനിമാപ്രവര്‍ത്തകര്‍ എത്തുന്നു. ഇന്ന് നടന്മാരായ വിജയരാഘവന്‍, നന്ദു, നിര്‍മാതാക്കളായ രഞ്ജിത് രജപുത്ര, എവര്‍ഷൈന്‍ മണി എന്നിവരാണ് ദിലീപിനെ കാണാന്‍ ജയിലിലെത്തിയത്.

കഴിഞ്ഞദിവസം അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ പുറത്തിറങ്ങിയ ദിലീപിനെ രണ്ട് മണിക്കൂറിന് ശേഷം ജയിലില്‍ തിരിച്ചെത്തിച്ചിരുന്നു. നേരത്തെ, നാദിര്‍ഷ, ജയറാം, ഹരിശ്രീ അശോകന്‍, ഭാര്യ കാവ്യാ മാധവന്‍, മകള്‍ മീനാക്ഷി, തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം തുടങ്ങിയവരും ദിലീപിനെ ജയിലിലെത്തി കണ്ടിരുന്നു.