രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സുപ്രീംകോടതി റദ്ദാക്കി

Posted on: September 6, 2017 6:55 pm | Last updated: September 7, 2017 at 9:34 am

ന്യൂഡല്‍ഹി: രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സുപ്രീംകോടതി റദ്ദാക്കി. അടൂര്‍ മൗണ്ട് സിയോണ്‍ കോളജിലേക്കും കല്‍പറ്റ ഡിഎം കോളജിലേക്കും ഹൈക്കോടതി അനുമതിയോടെ നടത്തിയ പ്രവേശനമാണു റദ്ദാക്കിയത്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണു നടപടി.

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ഇല്ലാത്തതിനാലാണ് മെഡിക്കല്‍ പ്രവേശനം റദ്ദാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്.