വെള്ളക്കെട്ടില്‍ വീണ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു; ഒരാളെ കാണാതായി

Posted on: September 6, 2017 3:11 pm | Last updated: September 6, 2017 at 10:34 pm

പെരുമ്പാവൂര്‍: പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കളമശ്ശേരി സ്വദേശികളായ വിനായകന്‍, ശ്രാവണ്‍ എന്നിവരാണ് മരിച്ചത്. ഒരാളെ കാണാതായി. അഭിജിത്ത് എന്ന വിദ്യാര്‍ഥിയെയാണ് കാണാതായത്.

അഭിജിത്തിനെ കണ്ടെത്താന്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥി അക്ഷയിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. വെങ്ങോല പെട്ടമലയില്‍ അടഞ്ഞുകിടന്ന പാറമടയിലെ വെള്ളക്കെട്ടില്‍ വീണാണ് അപകടമുണ്ടായത്.