Connect with us

National

തമിഴ്‌നാട്: പളനി സ്വാമി വിളിച്ച യോഗത്തില്‍ 111 എംഎല്‍എമാര്‍

Published

|

Last Updated

ചെന്നൈ: തമിഴ്‌നാട്ടില്‍ പളനി സ്വാമി പക്ഷം പിടിമുറുക്കുന്നതിന്റെ സൂചന നല്‍കി എഐഎഡിഎംകെ എംഎല്‍എമാരുടെ യോഗം. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വിളിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ 111 എംഎല്‍എമാര്‍ എത്തി. ടിടിവി ദിനകരനെ തള്ളി കൂടുതല്‍ പ്രവര്‍ത്തകര്‍ പളനി സ്വാമി പക്ഷത്തേക്ക് ചാഞ്ഞതായാണ് സൂചന.

234 അംഗ നിയമസഭയില്‍ 134 എംഎല്‍എമാരാണ് അണ്ണാ ഡിഎംകെക്കുള്ളത്. ഭരണം നിലനിര്‍ത്തണമെങ്കില്‍ പളനി സ്വാമിക്ക് 117 പേരുടെ പിന്തുണ വേണം. ഇന്നത്തെ യോഗത്തില്‍ 111 പേര്‍ പങ്കെടുത്തിട്ടുണ്ട്. ഇതിന് പുറമെ ദിനകരന്‍ പക്ഷത്തുള്ള ഒന്‍പത് പേര്‍ പളനി സ്വാമിയെ വിളിച്ച് പിന്തുണ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതു ശരിയെങ്കില്‍ ദിനകരന്‍ ഉയര്‍ത്തിയ വെല്ലുവിളികളെ അതിജയിക്കാന്‍ സ്വാമിക്ക് കഴിയും.

കഴിഞ്ഞ മാസം 28നും പളനി സ്വാമി എംഎല്‍എമാരുടെ യോഗം വിളിച്ചിരുന്നു. എന്നാല്‍ അന്ന് 78 പേര്‍ മാത്രമാണ് പങ്കെടുത്തത്. ഇത് 111 ആയി ഉയര്‍ന്നത് ശുഭസൂചനയായാണ് പളനി സ്വാമി പക്ഷം കാണുന്നത്. പാര്‍ട്ടി ജനറല്‍ കൗണ്‍സിലിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെയാണ് യോഗം.

Latest